അല്‍ഫോണ്‍സ് പുത്രന്‍ അവതരിപ്പിക്കുന്ന ചിത്രമായ ‘കപ്പ്’ ന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ല്‍ഫോണ്‍സ് പുത്രന്‍ അവതരിപ്പിക്കുന്ന ചിത്രമായ ‘കപ്പ്’ ന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും എയ്ഞ്ചലീന മേരിയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധാനം സഞ്ജു വി സാമുവല്‍. ബാഡ്മിന്റനെ പ്രതിപാദിക്കുന്ന സിനിമയായ കപ്പിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. തിരക്കഥ അഖിലേഷ് ലതാരാജും ഡെന്‍സണ്‍ ഡ്യൂറോമുമാണ് .

പ്രധാന വേഷങ്ങളില്‍ എത്തുന്ന എല്ലാ താരങ്ങളും പോസ്റ്ററില്‍ ഉണ്ട്. ഒരു ഫീല്‍ ഗുഡ് മൂവിയുടെ മൂഡ് ആണ് പോസ്റ്റര്‍ തരുന്നത്. ബാഡ്മിന്റണ്‍ ഗെയിമില്‍ പ്രതീക്ഷയോടെ മുന്നേറുന്ന വെള്ളത്തൂവല്‍ ഗ്രാമത്തിലെ പതിനാറുകാരന്‍ നിധിന്റെ കഥയാണ് ‘കപ്പ്’. നിധിന്‍ എന്ന കഥാപാത്രമായി മാത്യു തോമസ് വേഷമിടുമ്പോള്‍, ബാബു എന്ന അച്ഛന്‍ കഥാപാത്രത്തെ ഗുരു സോമസുന്ദരവും അമ്മയായി തുഷാര പിള്ളയും എത്തുന്നു.

ചിത്രത്തില്‍ മുഴുനീളെ കഥാപത്രമായി ബേസില്‍ എത്തുന്നു. വ്യത്യസ്തമായതും വളരെ പ്രധാനപ്പെട്ടതുമായ റോളില്‍ നമിത പ്രമോദും, കൂട്ടുകാരന്റെ വേഷത്തില്‍ കാര്‍ത്തിക് വിഷ്ണുവും എത്തുന്നു. അനിഖ സുരേന്ദ്രനും പുതുമുഖം റിയാ ഷിബുവുമാണ് നായികമാരായി എത്തുന്നത്. ആനന്ദ് റോഷന്‍, സന്തോഷ് കീഴാറ്റൂര്‍, നന്ദിനി ഗോപാലകൃഷ്ണന്‍, ഐ വി ജുനൈസ്, അല്‍ത്താഫ് മനാഫ്, മൃദുല്‍ പാച്ചു, രഞ്ജിത്ത് രാജന്‍, ചെമ്പില്‍ അശോകന്‍, ആല്‍വിന്‍ ജോണ്‍ ആന്റണി, നന്ദു പൊതുവാള്‍, അനന്ദ്രിത മനു തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ആറുഗാനങ്ങള്‍ ആണ് ചിത്രത്തില്‍ ഉള്ളത്. ഷാന്‍ റഹ്‌മാന്റെ ഈണമിടുന്ന നാലുഗാനങ്ങള്‍ക്ക് മനു മഞ്ജിത്തും ഒരു ഗാനത്തിന് ആര്‍സിയും വരികള്‍ എഴുതിയിരിക്കുന്നു. മറ്റൊരു ഗാനം എത്ര കേട്ടാലും മതിവരാത്ത ഒരു പഴയ ഗാനത്തിന്റെ പുതിയ വേര്‍ഷന്‍ ആണ്. 2024 ന്റെ തുടക്കത്തില്‍ തന്നെ മാജിക് ഫ്രെയിംസ് റിലീസ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

Top