‘കരുവ്’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

വാഗതയായ ശ്രീഷ്മ ആര്‍ മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കരുവ് ‘ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളത്തിലെ പ്രശസ്തരായ നിരവധി താരങ്ങളുടെ ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. പുതുമുഖങ്ങളായ വിശാഖ് വിശ്വനാഥന്‍, സ്വാതി ഷാജി എന്നിവരെ പ്രധാന കഥാപാത്രങ്ങള്‍.

ഷോബി തിലകന്‍, കണ്ണന്‍ പട്ടാമ്പി,റിയാസ് എം ടി,സുമേഷ് സുരേന്ദ്രന്‍,കണ്ണന്‍ പെരുമടിയൂര്‍,വിനു മാത്യു പോള്‍,സ്വപ്ന നായര്‍,ശ്രീഷ്ണ സുരേഷ്, സുചിത്ര മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

‘കരുവ് ‘ ജൂലൈ മാസം അവസാനത്തോടെ ഒടിടി റിലാസായിരിക്കും. ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സുധീര്‍ ഇബ്രാഹിം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ടോണി ജോര്‍ജ്ജ് നിര്‍വ്വഹിക്കുന്നു. സംഗീതം റോഷന്‍ ജോസഫ്, എഡിറ്റര്‍ ഹരി മോഹന്‍ദാസ്.

Top