ബിജെപി ഇതര പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ രണ്ടാം ഐക്യയോഗം മാറ്റിവെച്ചു

ഡല്‍ഹി: ഈ മാസം 17,18 തീയതികളില്‍ ബംഗളൂരുവില്‍ നടക്കാനിരുന്ന ബിജെപി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം മാറ്റി വെച്ചു. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. പാര്‍ലമെന്റില്‍ മണ്‍സൂണ്‍ സമ്മേളനത്തിന് ശേഷം അടുത്ത യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കര്‍ണാടകയിലെ ബജറ്റ് സമ്മേനത്തിന്റെ പശ്ചാത്തലത്തിലാണ് യോഗം മാറ്റിയിരിക്കുന്നതെന്നും ജെഡിയു വക്താവ് കെ സി ത്യാഗി അറിയിച്ചു.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും, ആര്‍ജെഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും ബെംഗളൂരു സമ്മേളനം മാറ്റിവെയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ബീഹാറിലെ മറ്റൊരു പാര്‍ട്ടിയായ ജെഡിയുവും സമാന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം യോഗം ജൂലൈ 13,14 തീയതികളില്‍ ബെംഗളൂരുവിലായിരിക്കും നടക്കുകയെന്നത് എന്‍സിപി നേതാവ് ശരദ് പവാറാണ് കഴിഞ്ഞ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നത്. രണ്ടാം യോഗം ഷിംലയില്‍ നടക്കും എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ജൂണ്‍ 23ന് ബീഹാറിന്റെ തലസ്ഥാനമായ പട്‌നയില്‍ ആദ്യ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നത്

 

Top