രണ്ടാമത്തേത് ആൺകുഞ്ഞ്; സന്തോഷം പങ്കുവെച്ച് നടൻ നരേൻ

ലയാളത്തിന് പുറമെ തമിഴ് പ്രേക്ഷകരുടെയും പ്രിയ താരങ്ങളില്‍ ഒരാളാണ് നരേൻ. തനിക്കു രണ്ടാമത്തെ കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നരേൻ ഇപ്പോൾ. നരേന് ആണ്‍കുഞ്ഞാണ് ജനിച്ചത്. നരേൻ- മഞ്‍ജു ഹരിദാസ് ദമ്പതികള്‍ക്ക് തന്മയ എന്ന ഒരു മകളുമുണ്ട്.

തമിഴിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ വിക്രമിൽ പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ‘അദൃശ്യം’ എന്ന ചിത്രമാണ് നരേന്റായി മലയാളത്തില്‍ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. ‘ഡിറ്റക്റ്റീവ് നന്ദ’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നരേൻ അഭിനയിച്ചത്. ത്രില്ലര്‍ ഡ്രാമ ചിത്രമായിട്ടാണ് ‘അദൃശ്യം’ തിയറ്ററുകളില്‍ എത്തിയത്.

സാക് ഹാരിസാണ് ചിത്രം സംവിധാനം ചെയ്‍തത്. ജുവിസ് പ്രൊഡക്ഷന്സുമായി ചേർന്ന് യു എ എൻ ഫിലിം ഹൗസ്, എ എ എ ആർ പ്രൊഡക്ഷൻസ് എന്നീ ബാനറുകള്‍ സംയുക്തമായാണ് നിര്‍മ്മാണം. രഞ്‍ജിൻ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.

Top