വനിതാ ഐപിഎല്ലിന്റെ രണ്ടാം പതിപ്പ് ഫെബ്രുവരി 23 മുതല്‍ ആരംഭിക്കും

ഡല്‍ഹി: വനിതാ ഐപിഎല്ലിന്റെ രണ്ടാം പതിപ്പ് ഫെബ്രുവരി 23 മുതല്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ഫൈനലിസ്റ്റുകളായ ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലാണ് ആദ്യ മത്സരം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം ഉദ്ഘാടന മത്സരത്തിന് വേദിയാകും. ഡല്‍ഹിയിലും ബെംഗളൂരുവിലുമായി എല്ലാ മത്സരങ്ങളും നടക്കും.

ഗ്രൂപ്പ് മത്സരങ്ങള്‍ മാര്‍ച്ച് 13ന് അവസാനിക്കും. മാര്‍ച്ച് 15ന് എലിമിനേറ്റര്‍ മത്സരം നടക്കും. മാര്‍ച്ച് 17ന് ഡല്‍ഹിയിലാണ് ഫൈനല്‍ മത്സരം. എല്ലാ മത്സരങ്ങളും വൈകിട്ട് 7.30നാണ് ആരംഭിക്കുക.അഞ്ച് ടീമുകളില്‍ ആദ്യ സ്ഥാനത്ത് എത്തുന്ന ടീം നേരിട്ട് ഫൈനലിന് യോഗ്യത നേടും. രണ്ട് മൂന്ന് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ തമ്മില്‍ എലിമിനേഷന്‍ മത്സരമുണ്ടാകും. അതില്‍ വിജയിക്കുന്നവര്‍ക്കാകും രണ്ടാം ടീമായി ഫൈനല്‍ യോഗ്യത ലഭിക്കുക. ആകെ 22 മത്സരങ്ങളാണുള്ളത്. ഒരു ടീമിന് എട്ട് മത്സരങ്ങളുണ്ട്.

Top