വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച രണ്ടാമത്തെ ക്രെയിനും കപ്പലില്‍ നിന്ന് ഇറക്കി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച രണ്ടാമത്തെ ക്രെയിന്‍ കപ്പില്‍ നിന്ന് ഇറക്കി. ഏഴുമണിക്കൂര്‍ എടുത്താണ് ക്രെയിന്‍ ബര്‍ത്തില്‍ എത്തിച്ചത്.ക്രെയിന്‍ യാര്‍ഡിലെ റെയിലില്‍ സ്ഥാപിച്ചു. ആദ്യ ഘട്ടത്തില്‍ ക്രെയിന്‍ ഇറക്കുന്നതുമായുള്ള തടസങ്ങള്‍ ഉണ്ടായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ കപ്പലില്‍ നിന്ന് ക്രെയിന്‍ ഇറക്കുന്നത് ഇന്നലെ തടസപ്പെട്ടിരുന്നു.

കപ്പല്‍ ചൈനയിലേക്ക് മടങ്ങേണ്ട സമയം കഴിഞ്ഞതിനാല്‍ വന്‍ സാമ്പത്തിക ബാധ്യതയാണ് ഓരോ ദിവസവും നിര്‍മ്മാണ കമ്പനിക്ക് ഉണ്ടാകുന്നത്.ശനിയാഴ്ച ക്രെയിന്‍ ഇറക്കാനുള്ള ശ്രമം രണ്ടുതവണയാണ് പരാജയപ്പെട്ടത്. ബര്‍ത്തിനടുത്ത് ശക്തമായ തിരയടിക്കുന്നതാണ് തടസം. കാലാവസ്ഥ അനുകൂലമായതോടെ രണ്ടാമത്തെ യാഡ് ക്രെയിന്‍ ഇറക്കാന്‍ രാവിലെ ശ്രമം തുടങ്ങി.

ഇത് കൂടാതെ നൂറ് മീറ്ററോളം നീളമുള്ള ഷിപ്പ് ടു ഷോര്‍ ക്രയിനാണ് ഇനി ഇറക്കാനുള്ളത്. കടല്‍ ശാന്തമായാല്‍ നാല് ദിവസം കൊണ്ട് ക്രയിനുകള്‍ യാഡില്‍ സ്ഥാപിക്കാനാകുമെന്നാണ് വിലയിരുത്തല്‍.ക്രയിനുകള്‍ ഇറക്കി ഷെന്‍ഹുവ 15 കപ്പല്‍ ഇന്നലെ ചൈനയിലേക്ക് മടങ്ങണമെന്നായിരുന്നു കരാര്‍. സമയക്രമം തെറ്റിയതോടെ ദിനംപ്രതി 20ലക്ഷം രൂപ ചൈനീസ് കമ്പനിക്ക് അദാനി പോര്‍ട്‌സ് പിഴ നല്‍കേണ്ടി വരും.

Top