ആക്രമിക്കപ്പെട്ട നടിയ്ക്ക് നീതി കിട്ടണമെന്ന് തന്നെയാണ് തന്റെ നിലപാട്: സെബാസ്റ്റ്യന്‍ പോള്‍

കൊച്ചി :ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടണമെന്നു തന്നെയാണ് തന്റെ നിലപാടെന്ന് സെബാസ്റ്റ്യന്‍ പോള്‍.

താന്‍ എഴുതിയ ലേഖനം തടവു പുള്ളിക്ക് ലഭിക്കേണ്ട നീതിയെക്കുറിച്ചു മാത്രമാണ്. ദിലീപുമായി തനിക്ക് വ്യക്തിപരമായി ഒരു തരത്തിലുള്ള ബന്ധമില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

അന്വേഷണ സംഘം പറയുന്നത് പൂര്‍ണമായി വിശ്വസിച്ചു കൊണ്ട് ഒരാളെ കുറ്റവാളിയായി കാണരുത്.

അന്വേഷണത്തില്‍ ചില ന്യൂനതകള്‍ ഉണ്ട് അതിനു പരിഹാരം കണ്ടില്ലെങ്കില്‍ രക്ഷപ്പെടുന്നത് യഥാര്‍ത്ഥ പ്രതികളാകും. ദിലീപിന് വേണ്ടി പണം വാങ്ങി പിആര്‍ ചെയ്തു എന്ന് പറഞ്ഞത് ക്രൂരതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top