കണ്ണൂരില്‍ ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിന് വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കി

കണ്ണൂര്‍: ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് കാണാതായ യുവാവിന് വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കി. ഇതിനായി നാവികസേനയുടെ സഹായം തേടി. ഇരിട്ടി മണിക്കടവ് മാട്ടറ ചപ്പാത്ത് പാലം കടക്കുമ്പോഴാണ് ജീപ്പ് ഒഴുക്കില്‍പ്പെട്ടത്. കോളിത്തട്ട് സ്വദേശി കാരിത്തടത്തില്‍ ലിതീഷിനെയാണ് കാണാതായത്.

ഞാറാഴ്ചയായിരുന്നു അപകടം. രണ്ട് ദിവസമായി തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ ഏഴിമല നാവിക അക്കാദമിയുടെ സഹായം തേടിയത്. തിരച്ചില്‍ തുടരുകയാണ്.

Top