ബൈക്കുകളെ വെല്ലുവിളിച്ച് കരുത്തുറ്റ എന്‍ജിനുമായി ബെനെലി സഫെറാനോ സ്‌കൂട്ടര്‍ വരുന്നു

ന്‍ജിന്‍ കരുത്തിന്റെ കാര്യത്തില്‍ സ്‌കൂട്ടറുകള്‍ക്ക് ഇന്ത്യന്‍ നിരത്തുകളിലെ ഇരുചക്രവാഹനങ്ങളില്‍ ഏറ്റവും പിന്നലാണ് സ്ഥാനം. ഹോണ്ട, യമഹ തുടങ്ങി മുന്‍നിര നിര്‍മാതാക്കളെല്ലാം തങ്ങളുടെ കരുത്തുറ്റ സ്‌കൂട്ടറുകളെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ്.

ഇക്കൂട്ടത്തിലെ പുതിയ താരമാണ് ബെനെലി. ഇറ്റാലിയന്‍ നിര്‍മാതാക്കളായ ബെനെലി 250 സിസി സഫെറാനോ അധികം വൈകാതെ ഇങ്ങോട്ടെത്തുമെന്നാണ്‌ പുതിയ റിപ്പോര്‍ട്ട്. ലഭിക്കുന്ന സൂചനകള്‍ പ്രകാരം ഈ വര്‍ഷം അവസാനത്തോടെ സഫെറാനോ 250 വിപണിയിലെത്താനാണ് സാധ്യത.

ഇന്ത്യക്ക് പുറമേ ചില സൗത്ത്ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ സഫെറാനോ 250 വിപണിയിലുണ്ട്. 249.7 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുക. പരമാവധി 7000 ആര്‍പിഎമ്മില്‍ 21 പിഎസ് പവറും 20.83 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍.

ട്വിന്‍പോഡ് ഹെഡ്‌ലൈറ്റ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, 12 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക്, വലിയ വിന്‍ഡ്‌സ്‌ക്രീന്‍, മുന്നില്‍ ഡ്യുവല്‍ ഡിസ്‌ക് ബ്രേക്ക്, പിന്നില്‍ സിംഗിള്‍ ഡിസ്‌ക് ബ്രേക്ക്, 14 ഇഞ്ച് അലോയി വീല്‍ എന്നിവയാണ് മറ്റു പ്രധാന സവിശേഷതകള്‍. 155 കിലോഗ്രാമാണ് ആകെ ഭാരം. രണ്ട് ഹെല്‍മെറ്റുകള്‍ ഉള്‍ക്കൊള്ളാവുന്ന സ്റ്റോറേജ് സ്‌പേസ് സീറ്റിനടിയിലുണ്ട്.

2168 എംഎം നീളവും, 796 എംഎം വീതിയും, 1434 എംഎം ഉയരവും, 1488 എംഎം വീല്‍ബേസും, 103 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും സ്‌കൂട്ടറിനുണ്ട്. അതേസമയം പതിവ് ഇന്ത്യന്‍ സ്‌കൂട്ടറുകളുടെ വിലയില്‍ ഈ ബെനെലിയെ സ്വന്തമാക്കാമെന്ന് മോഹിക്കണ്ട.

കരുത്തിനൊത്ത ഉയര്‍ന്ന വിലയും സഫെറാനോയ്ക്ക് നല്‍കേണ്ടിവരും. പരമാവധി 2 ലക്ഷം രൂപ വരെ ഇന്ത്യന്‍ വിപണയില്‍ പ്രതീക്ഷിക്കാം. നിലവില്‍ ഈ സെഗ്‌മെന്റില്‍ എതിരാളികളില്ലാത്തതിനാല്‍ കാര്യമായ വെല്ലുവിളി ബെനെലിക്കില്ലെന്ന് തന്നെ ഉറപ്പിക്കാം.

Top