കൊച്ചി മെട്രോയുടെ സമയക്രമം ഇന്ന് മുതല്‍ മാറും

കൊച്ചി: കൊച്ചി മെട്രോയുടെ സമയക്രമത്തില്‍ ഇന്നു മുതല്‍ മാറ്റം വരുത്തി. രാവിലെ 6 മണി മുതല്‍ 10 വരെ സര്‍വീസ് നടത്തുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മെട്രോ സര്‍വീസ് സമയം രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെയാക്കി ചുരുക്കിയിരുന്നു. ഇന്ന് പേട്ട മുതല്‍ ആലുവ വരെയും ആദ്യത്തെ സര്‍വീസും അവസാന സര്‍വീസും ഉണ്ടായിരിക്കുന്നതാണ്.

Top