നിലവിലെ വാക്‌സിനുകള്‍ കൊവിഡ് ഡെല്‍റ്റ വകഭേദം തടയുമെന്ന് സൗദി

റിയാദ്: കൊവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദം തടയാന്‍ നിലവിലെ വാക്‌സിനുകള്‍ ഫലപ്രദമാണെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യം അംഗീകരിച്ച ഫൈസര്‍ ബയോഎന്‍ടെക്, മോഡേണ, ആസ്!ട്രസെനിക വാക്‌സിനുകള്‍ രണ്ട് ഡോസും, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഒരു ഡോസും സ്വീകരിച്ചാല്‍ ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം തടയാനും നിയന്ത്രണവിധേയമാക്കാനും ഈ നാല് വാക്‌സിനുകള്‍ക്കും സാധ്യമാണെന്ന് മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അല്‍അസീരി അറിയിച്ചു. പ്രതിരോധം ഈ നിലയില്‍ ലഭ്യമാണെങ്കില്‍ മൂന്നാം ഡോസ് കുത്തിവെക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top