ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാമ്പൂ വില്പന സംസ്ഥാനത്ത് നിരോധിച്ചു

തിരുവന്തപുരം:കേരളത്തില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാമ്പൂ വില്പന നിരോധിച്ചു. സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ ആണ് ഉല്‍പന്നത്തിന്റെ വില്‍പന അവസാനിപ്പിക്കാന്‍ ഉത്തരവിട്ടത്. ഷാമ്പുവില്‍ കാന്‍സറിന് കാരണമായ ഫോര്‍മാല്‍ ഡിഹൈഡ് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ ബേബി ഷാമ്പൂ വില്‍പന നിരോധിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

Top