രാജ്യത്ത് പടക്കങ്ങള്‍ വില്‍ക്കുന്നതും ഉപയോഗിക്കുന്നതും നിരോധിക്കണം; ഹര്‍ജികള്‍ സുപ്രിംകോടതി പരിഗണിക്കും

ഡല്‍ഹി: രാജ്യത്ത് പടക്കങ്ങള്‍ വില്‍ക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിംകോടതി പരിഗണിക്കുന്നു. ഡല്‍ഹിയില്‍ നടപ്പാക്കിയ ഉത്തരവ് രാജ്യവ്യാപകമാക്കാനുള്ള നിര്‍ദ്ദേശം മാത്രമാണ് ആവശ്യമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. രാജസ്താനുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് പരിഗണിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് വെടിക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് നിരോധിച്ചു കൊണ്ടുള്ള ഇടക്കാല ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് പരിഗണിക്കുക. ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

പരിഗണനാ വിഷയത്തിന് അപ്പുറമുള്ള കാര്യങ്ങളാണ് സിംഗിള്‍ ബെഞ്ച് പരിശോധിച്ചതെന്നും ഒപ്പം അസമയം ഏതെന്ന് കോടതി ഉത്തരവില്‍ വ്യക്തമല്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. വ്യക്തികള്‍ കോടതി ഉത്തരവിനെ ഇഷ്ടാനുസരണം വ്യാഖ്യാനിക്കുമെന്നും അപ്പീലില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്.

Top