കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്.ഗവര്‍ണര്‍മാരുടെ ശമ്പളം കുത്തനെ ഉയര്‍ത്തി കേന്ദ്രം

Narendra modi

ന്യൂഡല്‍ഹി: രാജ്യത്തെ കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്.ഗവര്‍ണര്‍മാരുടെ ശമ്പളം കുത്തനെ ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍വ്വീസിലെ സെക്രട്ടറിമാര്‍ക്ക് തുല്യമായ ശമ്പളമായിരിക്കും ഇതോടെ ലെഫ്. ഗവര്‍ണര്‍മാര്‍ക്കും ലഭിക്കുക.

നിലവിലുള്ള 80,000 രൂപയില്‍ നിന്നും 2,25,000 ആയാണ് ശമ്പളം വര്‍ധിപ്പിച്ചത്. 2016 ജനുവരി ഒന്ന് മുതലുള്ള പൂര്‍വകാല പ്രാബല്യത്തോടെയാവും ശമ്പളവര്‍ധനവ് നിലവില്‍ വരിക. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രി സഭാ യോഗത്തിന്റേതാണ് തീരുമാനം.

Top