ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: നിറപുത്തരി, ചിങ്ങമാസ പൂജകള്‍, ഓണം നാളുകളിലെ പൂജകള്‍ക്കായി ശബരിമല നട തുറന്നു. ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി വി കെ ജയരാജ് പോറ്റി ശ്രീകോവില്‍ തുറന്ന് ദീപം തെളിച്ചു. നാളെയാണ് നിറപുത്തരി.

ശബരിമലയില്‍ തന്നെ കൃഷി ചെയ്ത നെല്‍കറ്റകള്‍ ആണ് നിറപുത്തരി പൂജകള്‍ക്ക് ഉപയോഗിക്കുന്നത്. നാളെ മുതല്‍ 23 വരെയാണ് ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി. ഓണം നാളുകളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഭക്തര്‍ക്ക് ഓണ സദ്യ നല്‍കും. 23 ന് വൈകീട്ട് നട അടയ്ക്കും.

Top