തമിഴ്‌നാടിന്റെ റൂള്‍ കര്‍വ് സ്വീകാര്യമല്ല, ജലനിരപ്പ് 142 അടിയാക്കരുതെന്ന് കേരളം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ തമിഴ്‌നാട് തയാറാക്കിയ റൂള്‍ കര്‍വ് സ്വീകരിക്കാനാവില്ലെന്ന് കേരളം സുപ്രീം കോടതിയില്‍. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്നും, കേരളത്തിന്റെ നിലപാട് മേല്‍നോട്ട സമിതി കണക്കിലെടുത്തില്ലെന്നും കേരളം ചൂണ്ടിക്കാട്ടി.

മാത്രമല്ല, നിലവിലുള്ള അണക്കെട്ട് ഡികമ്മിഷന്‍ ചെയ്യണമെന്നും പുതിയ അണക്കെട്ട് എന്നതാണ് ശാശ്വത പരിഹാരമെന്നും കേരളം കോടതിയെ അറിയിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വ്യത്യാസപ്പെടുത്തേണ്ടതില്ലെന്നതാണ് മേല്‍നോട്ട സമിതിയുടെ തീരുമാനമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ ഇന്നലെ അറിയിച്ചത്. സമിതിയില്‍ കേരളം എതിര്‍പ്പറിയിച്ചെന്നും കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി അറിയിച്ചിരുന്നു. സമിതിയുടെ തീരുമാനത്തില്‍ കേരള സര്‍ക്കാരിന്റെ പ്രതികരണം കോടതി തേടിയിരുന്നു.

Top