ബംഗാളിൽ കോവിഡ് പോസിറ്റീവ് ആയിരുന്ന ആർഎസ്പി സ്ഥാനാർത്ഥി അന്തരിച്ചു

പശ്ചിമ ബംഗാൾ: ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനോടൊപ്പം തന്നെ കോവിഡ് കേസുകളും സംസ്ഥാനത്ത് വർദ്ധിക്കുകയാണ്. ഇതിനിടയിൽ, നാലു ദിവസങ്ങൾക്ക് മുമ്പ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച റവല്യൂഷണറി പാർട്ടി സ്ഥാനാർഥി പ്രദീപ് കുമാർ നന്ദി അന്തരിച്ചു. വെള്ളിയാഴ്ച ആശുപത്രിയിൽ വച്ചായിരുന്നു മരണം. 73 വയസ് ആയിരുന്നു.

മുർഷിദാബാദ് ജില്ലയിലെ ജംഗിപുർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ആയിരുന്നു പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചത്. വീട്ടിൽ തന്നെ ഐസൊലേഷനിൽ ആയിരുന്ന അദ്ദേഹത്തെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വ്യാഴാഴ്ച രാത്രി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Top