ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാർത്ഥികൾ ജീവിക്കുന്നത് ദുരിതത്തിന് നടുവിൽ

ബംഗ്ലാദേശ്: മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്കെതിരേയുള്ള ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ ബംഗ്ലാദേശിലേക്ക് കുടിയേറുന്ന വന്ന അഭയാർത്ഥികൾ നിരവധിയാണ്.

ബംഗ്ലാദേശിലെ ഇപ്പോഴത്തെ ക്യാമ്പുകളില്‍ ഉള്‍ക്കൊള്ളാവുന്നതിലുമേറെ പേരാണ് കഴിയുന്നത്.

ഭക്ഷണവും താമസസൗകര്യവും മരുന്നുകളുമില്ലാതെ സ്ത്രീകളും കുഞ്ഞുമക്കളും അടങ്ങുന്ന അഭയാർത്ഥികൾ തീര്‍ത്തും ദുരിത ജീവിതമാണ് നയിക്കുന്നത്.

ഭക്ഷണമോ ആവശ്യത്തിന് ശുദ്ധജലമോ ഇവര്‍ക്ക് ലഭിക്കുന്നില്ല. മ്യാന്‍മറില്‍ നിന്നും നാല് ലക്ഷത്തോളം ആളുകളാണ് ബംഗ്ലാദേശിൽ എത്തിയിരിക്കുന്നത്.

ബംഗ്ലാദേശിലെ കോക്സ് ബസാറില്‍ അഭയം തേടിയ റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ അവസ്ഥ ദയനീയമാണ്.

തോരാത്ത മഴയില്‍ തലചായ്ക്കാന്‍ പോലും ഒരിടമില്ലാതെ പ്രയാസപ്പെടുകയാണ് ഇവര്‍. സൈനിക നടപടിയെ തുടര്‍ന്ന് ജീവഭയത്താല്‍ നടുവിട്ട റോഹിങ്ക്യന്‍ അഭയാര്‍ഥികളില്‍ ഭൂരിഭാഗം പേരും അഭയം തേടിയിരിക്കുന്നത് ബംഗ്ലാദേശിലാണ്.

ബംഗ്ലാദേശ് സര്‍ക്കാര്‍ കോക്സ് ബസറിലാണ് റോഹിങ്ക്യകള്‍ക്കായി ഷെല്‍ട്ടറുകള്‍ ഒരിക്കിയിരിക്കുന്നത്.

എന്നാല്‍ ആ ഷെല്‍ട്ടറുകളിൽ താമസിക്കുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ജീവിതം ദുരിത പൂർണമാണ്.

ശക്തമായ മഴയെ തുടര്‍ന്ന് പൂര്‍ണമായും വെള്ളത്തിലാണ് കോക്സ് ബസാറിപ്പോള്‍.

മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് എത്തിയ ഇവര്‍ക്ക് പൂര്‍ണമായും ഷെല്‍ട്ടറുകള്‍ ഒരുക്കാന്‍ സാധിച്ചിട്ടില്ല.

Top