പിണറായി ബാബയുടേയും 20 കള്ളന്‍മാരുടേയും കൊള്ളയാണ് സംസ്ഥാനത്ത് നടക്കുന്നത്; കെ സുധാകരൻ

തിരുവനന്തപുരം: പിണറായി ബാബയുടേയും 20 കള്ളന്‍മാരുടേയും കൊള്ളയാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുധാകരന്‍. വിവിധ വിഷയങ്ങളുന്നയിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വില വര്‍ധനവ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഇക്കാലയളവില്‍ വില കുറഞ്ഞത് പിണറായി വിജയന് മാത്രമാണ്. പിണറായി ഭരണത്തില്‍ കേരളം മാഫിയകളുടെ നാടായി മാറി. മകള്‍ക്കും കുടുംബത്തിനും വേണ്ടിയാണ് പിണറായി ഭരിക്കുന്നത്. സമാധാനമായി ജീവിക്കാനുള്ള സാമൂഹ്യ അന്തരീക്ഷം കേരളത്തില്‍ ഇല്ലെന്നും സുധാകരന്‍ പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കാന്‍ രാഷ്ട്രപതിയോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പ്രതിപക്ഷം പിന്തുണക്കുമെന്നും ബല്‍റാം പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെടില്ല. അവര്‍ തമ്മിലുള്ള രഹസ്യനീക്കത്തിന്റെ ഭാഗമായാണ് പരസ്പരമുള്ള വിമര്‍ശനങ്ങള്‍. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണിതെന്നും ബല്‍റാം പറഞ്ഞു.

Top