റോഡിന് നരേന്ദ്ര മോദിയുടെ അമ്മയുടെ പേരിടില്ല; തീരുമാനം മാറ്റി

അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു റോഡിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ പേരിടാനുള്ള തീരുമാനം മാറ്റി. റോഡുകൾക്ക് പേരു നൽകുന്നതിനുള്ള നയത്തിന് നിലവിൽ കോർപറേഷൻ രൂപം നൽകിയിട്ടില്ലെന്നും, അതിനാൽ തീരുമാനം മാറ്റിയതായും അഹമ്മദാബാദ് കോർപ്പറേഷൻ പ്രസ്താവനയിൽ വ്യക്തമാക്കി.

പ്രധാനമന്ത്രി മോദിയുടെ അമ്മ ഹിരാബെന്നിന് നാളെ ( ജൂൺ 18) 100 വയസ്സ് പൂർത്തിയാകുകയാണ്. അവരോടുള്ള ആദരസൂചകമായി റൈസ് ഏരിയയിലെ റോഡിന് ‘പൂജ്യ ഹിരാബെൻ മാർഗ്’ എന്നു പേരിടുമെന്നാണ് മേയർ ഹിതേഷ് മക്‌വാന പ്രഖ്യാപിച്ചത്. ബിജെപിയാണ് അഹമ്മദാബാദ് കോർപ്പറേഷൻ ഭരിക്കുന്നത്.

റോഡുകൾക്ക് പേരു നൽകുന്നതിനുള്ള നയം രൂപീകരിച്ചശേഷം ഭാവിയിൽ തീരുമാനമെടുക്കുമെന്ന് മേയർ അറിയിച്ചു. നൂറാം പിറന്നാൾ ആഘോചിക്കുന്ന അമ്മയെ കാണാൻ നാളെ പ്രധാനമന്ത്രി ഗുജറാത്തിലെത്തും. ഗാന്ധിനഗറിൽ മോദിയുടെ ഇളയ സഹോദരൻ പങ്കജ് മോദിക്കൊപ്പമാണ് അമ്മ താമസിക്കുന്നത്.

Top