ഇന്റര്‍ മയായമിയുടെ മത്സരങ്ങളുടെ ഭാഗമായുള്ള റിയാദ് സീസണ്‍ കപ്പിന് ഇന്ന് തുടക്കം

റിയാദ്: മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്റര്‍ മയായമിയുടെ പ്രിസീസണ്‍ സൗഹൃദ മത്സരങ്ങളുടെ ഭാഗമായുള്ള റിയാദ് സീസണ്‍ കപ്പിന് ഇന്ന് തുടക്കം. ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമി ഇന്ന് അല്‍ ഹിലാലിനെയാണ് നേരിടുക. മെസ്സിക്കൊപ്പം ലൂയിസ് സുവാരസ്, സെര്‍ജിയോ ബുസ്‌കെറ്റ്‌സ്, ജോര്‍ഡി ആല്‍ബ എന്നിവര്‍ മയാമി നിരയിലുണ്ട്.

ഫെബ്രുവരി ഒന്നിന് അല്‍ നസറുമായും മയാമിക്ക് പ്രിസീസണ്‍ മത്സരമുണ്ട്. എന്നാല്‍ പരിക്കിന്റെ പിടിയിലുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഈ മത്സരത്തില്‍ കളിക്കുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഒരുപക്ഷേ മെസ്സിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുന്ന അവസാന മത്സരമാവും ഇത്.

നെയ്മര്‍ ജൂനിയറിന്റെ അഭാവത്തില്‍ അലക്‌സാണ്ടര്‍ മിട്രോവിച്ച്, യാസ്സിന്‍ ബോനോ എന്നിവരാണ് അല്‍ ഹിലാല്‍ നിരയിലെ പ്രധാന താരങ്ങള്‍. സൗദിയില്‍ കളിക്കുന്നതിന്റെ അനുകൂല്യം അല്‍ ഹിലാലിനുണ്ടാകും. കൂടാതെ സൗദി പ്രോ ലീഗില്‍ അല്‍ ഹിലാല്‍ ഒന്നാം സ്ഥാനക്കാരാണ്. എന്നാല്‍ പ്രിസീസണ്‍ സൗഹൃദ മത്സരങ്ങളില്‍ ഒരു തോല്‍വിയും ഒരു സമനിലയുമാണ് മയാമിയുടെ സമ്പാദ്യം.

Top