ബാറ്ററി വാഹന രംഗത്ത് വിപ്ലവം വരുന്നു; മേഖലയില്‍ 2,000 കോടിയുടെ നിക്ഷേപ സാധ്യത

ബാറ്ററി വാഹന രംഗത്ത് വിപ്ലവ സാധ്യത വര്‍ദ്ധിക്കുന്നു. വരും വര്‍ഷങ്ങളില്‍ 2,000 കോടിയുടെ നിക്ഷേപ സാധ്യതയാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്. വാഹന നിര്‍മാതാക്കളായ അശോക് ലെയ്‌ലന്‍ഡ് മുതല്‍ വാടകവാഹന ദാതാക്കളായ ഒല വരെയാണ് ഈ മേഖലയില്‍ നിക്ഷേപത്തിനായി തയ്യാറെടുക്കുന്നത്.

ബാറ്ററി നിര്‍മ്മാണ സാധ്യത ഏറി വരുന്ന സാഹചര്യത്തില്‍ ചാര്‍ജിങ് സ്റ്റേഷനുകളുടെ കുറവ് നികത്തുന്നതിനായി ആദ്യഘട്ടത്തില്‍, ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് നിക്ഷേപകരുടെ ഉദ്ദ്യേശ്യം. നിലവില്‍ ആറു മണിക്കൂര്‍ വരെയാണ് ബാറ്ററി ചാര്‍ജ് ചെയ്യാന്‍ എടുക്കുന്ന സമയം ഇതു പരിഹരിക്കുന്നതിനായി, പ്രധാനമായും ചാര്‍ജിങ് സ്റ്റേഷനുകളില്‍ ചാര്‍ജ് ചെയ്യുക എന്നതിനപ്പുറം ചാര്‍ജ് തീരാറായ ബാറ്ററി നിമിഷങ്ങള്‍ക്കുള്ളില്‍ മാറ്റി പകരം പൂര്‍ണമായി ചാര്‍ജുള്ള ബാറ്ററി ഘടിപ്പിച്ച് നല്‍കുകയാണ് ലക്ഷ്യം. ബാറ്ററി സൈ്വപിങ് സ്റ്റേഷനുകള്‍ എന്നാണ് ഇവ അറിയപ്പെടുക.

സൈ്വപിങ് സെന്ററുകള്‍ക്കായി 500 കോടിയുടെ നിക്ഷേപമാണ് അശോക് ലെയ്‌ലന്‍ഡ് നടത്തതുക. അശോക് ലെയ്‌ലന്‍ഡിന് നിലവില്‍ 32 ഇടങ്ങളില്‍ അതിവേഗ ചാര്‍ജിങ് സെന്ററുകളുണ്ട്. ഇരുചക്ര, മുച്ചക്ര വൈദ്യുത വാഹനങ്ങള്‍ക്കായി സണ്‍ മൊബിലിറ്റി കമ്പനി 1000 കോടിയുടെ നിക്ഷേപമാണ് ലക്ഷ്യമിടുക. സ്വെപിങ് സ്റ്റേഷനുകള്‍ക്കുമായും മറ്റു അനുബന്ധ പദ്ധതികള്‍ക്കുമായി വാടകവാഹന ദാതാക്കളായ ഒല 400 കോടിയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്.

Top