ഇന്ത്യന്‍ ഹാജിമാരുടെ നാട്ടിലേക്കുള്ള മടക്ക യാത്ര ഇന്ന് ആരംഭിക്കും

hajj

ന്ത്യന്‍ ഹാജിമാരുടെ നാട്ടിലേക്കുള്ള മടക്ക യാത്ര ഇന്ന് ആരംഭിക്കും.

ജിദ്ദയില്‍ നിന്നും രാവിലെ 9.45ന് ഗോവയിലേക്കാണ് ആദ്യ വിമാനം. മദീന സന്ദര്‍ശനത്തിന് ശേഷം ഇരുപത്തി രണ്ടു മുതലാണ് മലയാളി ഹാജിമാരുടെ മടക്ക യാത്ര ആരംഭിക്കുക.

ഒക്ടോബര്‍ ആറിനാണ് അവസാന ഹജ്ജ് വിമാനം. ഹജ്ജിന് മുമ്പ് മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഹാജിമാരാണ് ജിദ്ദ വിമാനത്താവളം വഴി യാത്ര തിരിക്കുന്നത്. പന്ത്രണ്ട് വിമാനങ്ങളിലായി മൂവായിരത്തി അഞ്ഞൂറോളം ഹാജിമാര്‍ നാളെ നാട്ടിലേക്ക് മടങ്ങും.

മക്കയില്‍ നിന്നും വിട പറയുന്നതിന് മുമ്പായി നിര്‍വഹിക്കേണ്ട വിടവാങ്ങല്‍ പ്രദക്ഷിണം നിര്‍വഹിച്ചതിന് ശേഷമാണ് ഹാജിമാര്‍ യാത്ര തുടങ്ങുക.

തീര്‍ഥാടകരുടെ ബാഗേജുകള്‍ വിമാന കമ്പനി അധികൃതര്‍ ഇരുപത്തി നാല് മണിക്കൂര്‍ മുമ്പ് താമസ സ്ഥലത്ത് നിന്ന് സ്വീകരിക്കും. ജിദ്ദ വഴി ഹജ്ജിനെത്തിയ തീര്‍ഥാടകരുടെ മദീന സന്ദര്‍ശനം ഈമാസം പത്തിന് ആരംഭിക്കും.

Top