റഷ്യയുടെ റെസോണന്‍സ് ഉപഗ്രഹത്തിന്റെ വിക്ഷേപണം വീണ്ടും നീട്ടി

മോസ്‌കോ: റഷ്യയുടെ റെസോണന്‍സ് ഉപഗ്രഹത്തിന്റെ വിക്ഷേപണം വീണ്ടും നീട്ടി. 2023ല്‍ നടത്താനിരുന്ന വിക്ഷേപണം 2025ലേക്കാണ് മാറ്റിയത്. ഭൂമിയുടെ കാന്തികമണ്ഡലങ്ങളെ കുറിച്ച് പഠനം നടത്താനുള്ള ഉപഗ്രഹമാണ് റെസോണന്‍സ്. വിക്ഷേപണം മാറ്റിവെച്ച കാര്യം എന്‍പിഒ ലവോച്ച്കിന്‍ എയറോസ്പേസ് കമ്പനിയാണ് അറിയിച്ചത്.

കാരാട്ട് -200 മൈക്രോസാറ്റലൈറ്റ് ബസിനെ അടിസ്ഥാനമാക്കിയാണ് റെസോണന്‍സ്. ഉപഗ്രഹം ഭ്രമണപഥത്തില്‍ മൂന്നു വര്‍ഷക്കാലം നിരീക്ഷണം നടത്തി പഠനം നടത്തും. ഭൂമിയുടെ കാന്തികക്ഷേത്രത്തിന്റെ പരിണാമം, കാന്തിക കൊടുങ്കാറ്റുകള്‍, പ്ലാസ്മ ചലനാത്മകത തുടങ്ങിയവയെ കുറിച്ച് പഠിക്കും.

Top