നിശ്ചലമായ പ്രവര്‍ത്തനം ക്ലബ്ഹൗസ് പുനഃസ്ഥാപിച്ചു

നപ്രിയ ട്രെന്‍ഡിങ് ആപ്പുകളില്‍ വളരെ പെട്ടെന്ന് ഇടം നേടിയത് ക്ലബ്ഹൗസിന്റെ പ്രവര്‍ത്തനം പുനഃസ്ഥാപിച്ചു. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ക്ലബ്ഹൗസ് നിശ്ചലമായിരുന്നു. ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് ആപ്പില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

ചാറ്റ് റൂമുകളില്‍ ഉപയോക്താക്കള്‍ക്ക് കയറാനോ കയറിയവര്‍ക്ക് ഇറങ്ങാനോ സാധിക്കാത്ത അവസ്ഥയിലായിരുന്നു. കൂടാതെ മിക്ക ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ആപ്പ് ഉപയോഗിക്കാന്‍ കഴിയാതെ വന്നു. ഇതോടെ ക്ലബ്ഹൗസ് പ്രവര്‍ത്തന രഹിതമായതായി വാര്‍ത്തകളും വന്നിരുന്നു.

നേരത്തെ ഫാസ്റ്റ്‌ലി സര്‍വ്വര്‍ പ്രശ്‌നം ഉണ്ടായപ്പോള്‍ ക്ലബ്ബ് ഹൗസ് ചില സാങ്കേതിക മാറ്റങ്ങള്‍ വരുത്തിയിരുന്നു. അതാണോ പുതിയ പ്രശ്‌നത്തിന് കാരണമെന്ന് വ്യക്തമല്ല. പ്രവര്‍ത്തനം പുനസ്ഥാപിച്ചതോടെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് അപ്പ് വീണ്ടും ഉപയോഗിക്കാനായി.

 

Top