വായ്പാ നയം ; പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താനൊരുങ്ങി റിസര്‍വ് ബാങ്ക്

RBI

ന്യൂഡല്‍ഹി: വായ്പാ നയത്തില്‍ പലിശ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താനൊരുങ്ങി റിസര്‍വ് ബാങ്ക്. വിലക്കയറ്റത്തിന് താത്കാലിക ശമനമായെങ്കിലും പെട്രോള്‍, ഡീസല്‍ വില റെക്കോഡ് നിലവാരത്തിലേക്ക് ഉയരുന്ന സാഹചര്യത്തിലാണിത്.

ഇന്ധനവില കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിലക്കയറ്റം വീണ്ടും രൂക്ഷമാകുമെന്ന ആശങ്ക ശക്തമാണ്. അതിനാലാണ് ആര്‍.ബി.ഐ. ഇത്തവണ നിരക്കില്‍ മാറ്റം വരുത്തില്ലെന്ന് പ്രതീക്ഷിക്കുന്നത്. ഇതിനിടെ, പലിശ കൂടുന്നതിന്റെ സൂചന എന്നോണം എസ്.ബി.ഐ. ഉള്‍പ്പെടെയുള്ള വാണിജ്യ ബാങ്കുകള്‍ നേരിയ തോതില്‍ നിരക്കുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

Top