ആശ്വാസത്തിന്റെ ദിനം; സില്‍ക്യാര രക്ഷാദൗത്യം വിജയത്തിലേക്ക്, കുത്തനെയുള്ള ഡ്രില്ലിങ് പൂര്‍ത്തിയായി

ഉത്തരകാശി: സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കുന്നതിനുള്ള രക്ഷാദൗത്യം വിജയത്തിലേക്ക്. തൊഴിലാളികളെ പുറത്തെത്തിക്കാനായി മുകളില്‍ നിന്നുള്ള ഡ്രില്ലിങ് പൂര്‍ത്തിയായി. തൊഴിലാളികളുടെ അടുത്തെത്താനുള്ള ഒരു പൈപ്പിന്റെ വെല്‍ഡിങ്ങ് ഇനിയും പൂര്‍ത്തിയാകാനുണ്ട്. ഒന്നര മണിക്കൂറിനകം ഇത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുറത്തെത്തിക്കുന്ന തൊഴിലാളികളെ ആശുപത്രിയിലെത്തിക്കാനുള്ള ആംബുലന്‍സുകളും സജ്ജമാണ്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ബന്ധുക്കളോട് വസ്ത്രങ്ങളും മറ്റും തയ്യാറാക്കി വെക്കാന്‍ നിര്‍ദേശിച്ചിരുന്നു. തൊഴിലാളികളെ പുറത്തെത്തിച്ച ശേഷം ചിന്യാലിസൗര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത്.

ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപെടുത്താനുള്ള നീക്കം 17-ാം ദിവസമാണ് വിജയത്തിലേക്ക് എത്തിയിരിക്കുന്നത്. കുന്നിന്റെ കുത്തനെയുള്ള ഡ്രില്ലിംഗ് ഞായറാഴ്ച ഉച്ചയോടെയാണ് ആരംഭിച്ചത്. വളരെ വേഗത്തില്‍ തുരക്കല്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചത് രക്ഷാദൗത്യത്തില്‍ നിര്‍ണ്ണായകമായി. തിരശ്ചീന ഡ്രില്ലിങിനായി കൊണ്ടുവന്ന അമേരിക്കന്‍ ഓഗര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കുത്തനെയുള്ള ഡ്രില്ലിങ് ആരംഭിച്ചത്.

Top