ഫോണ്‍കെണി വിവാദത്തിലെ അന്വേഷണ റിപ്പോര്‍ട്ട് കമ്മിഷന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

sasindran

തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍കെണി വിവാദത്തിലെ അന്വേഷണ റിപ്പോര്‍ട്ട് കമ്മിഷന്‍ ജഡ്ജി പി.എസ്. ആന്റണി മുഖ്യമന്ത്രിക്ക് കൈമാറി.

മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി രാവിലെയാണ് റിപ്പോര്‍ട്ട് കൈമാറിയത്. രണ്ടു വാല്യങ്ങളിലായി റിപ്പോര്‍ട്ടില്‍ 405 പേജുകളാണുള്ളത്.

ഫോണ്‍കെണി വിവാദത്തില്‍ സമഗ്രമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുന്നതെന്ന് അന്വേഷണ കമ്മിഷന്‍ ജഡ്ജി പി.എസ്. ആന്റണി പറഞ്ഞു.

ശശീന്ദ്രന്‍ കുറ്റക്കാരനാണോ എന്ന് ഇപ്പോള്‍ പറയുന്നില്ല. ഫോണ്‍ വിളിയുടെ സാഹചര്യവും ശബ്ദരേഖയുടെ വിശ്വാസ്യതയും പരിശോധിച്ചു. നിയമനടപടികളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ ശുപാര്‍ശചെയ്യും. മാധ്യമരംഗത്തെ നവീകരണ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫോണ്‍കെണി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് സെക്രട്ടറിയേറ്റിനുള്ളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വിലക്കേര്‍പ്പെടുത്തിയിരുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയവരെ സെക്രട്ടറിയേറ്റിന്റെ ഗേറ്റില്‍ സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു.

Top