വന്യജീവി ഉദ്യാനങ്ങളുടെ അതിര്‍ത്തി നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: വന്യജീവി ഉദ്യാനങ്ങളുടെ അതിര്‍ത്തി നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. 654.66 ചതുരശ്ര കീലോമീറ്റര്‍ പ്രദേശം ഇനിയും വന്യജീവി സങ്കേതമായി പ്രഖ്യാപിക്കാനുണ്ട്. വന്യജീവി ബോര്‍ഡ് രൂപികരിച്ചതിലും നിയമാനുസൃതമായ യോഗങ്ങള്‍ ചേര്‍ന്നില്ല. ഇതുമൂലം സര്‍ക്കാരിന് സമയോചിതമായ ഉപദേശങ്ങള്‍ ലഭിച്ചില്ലെന്നാണ് സിഎജി റിപ്പോര്‍ട്ട്.

വന്യജീവി സങ്കേതങ്ങളുടെ നടത്തിപ്പിന് ഉപദേശക സമിതികള്‍ രൂപീകരിച്ചില്ല. നാട്ടാന പരിപാലന ചട്ടം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Top