ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ റിലീസ് പ്രഖ്യാപിച്ചു

ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഷെഫീക്കിന്റെ സന്തോഷത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം നവംബര്‍ 25ന് തിയേറ്ററുകളില്‍ എത്തും. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്തത്.മേപ്പടിയാന് ശേഷം ഉണ്ണിമുകുന്ദന്‍ നിര്‍മിക്കുന്ന ചിത്രമാണിത്.

പ്രവാസിയായ ഷെഫീക്ക് പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലാണ് താമസിക്കുന്നത്. മറ്റുള്ളവരെ സഹായിക്കുന്നതിന്റെ സന്തോഷത്തില്‍ കണ്ടെത്തുന്ന സ്വഭാവമുള്ള ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്നറാണ് ഷെഫീക്കിന്റെ സന്തോഷമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരും ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ എത്തുന്നു.

ഷാൻ റഹ്‍മാന്‍ ആണ് സം​ഗീത സംവിധാനം. എൽദോ ഐസക്- ഛായാ​ഗ്രഹണം. നൗഫൽ അബ്ദുല്ലയാണ് എഡിറ്റിങ്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍- വിനോദ് മംഗലത്ത്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്‍ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജൻ.

Top