‘ദ ഗ്രേറ്റസ്റ്റ് ഷോമാന്റെ’ റിലീസ് തീയതി മാറ്റി ; ഡിസംബര്‍ 20ന് തിയേറ്ററുകളിലേക്ക്

മൈക്കല്‍ ഗ്രേസി സംവിധാനം ചെയ്യുന്ന ‘ദ ഗ്രേറ്റസ്റ്റ് ഷോമാന്റെ’ റിലീസ് തീയതി മാറ്റി.

ക്രിസ്തുമസിന് ചിത്രം തീയേറ്ററുകളിലെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ക്രിസ്തുമസിന് അഞ്ചു ദിവസം മുമ്പ് 20ന് ചിത്രം റിലീസ് ചെയ്യും.

ദ ഗ്രേറ്റസ്റ്റ് ഷോമാന്റെ തിരക്കഥ രചിച്ചിരിയ്ക്കുന്നത് ജന്നി ബിക്‌സ്, ബില്‍ കോണ്ടന്‍, മൈക്കല്‍ ആര്‍ണ്ടിറ്റ് എന്നിവര്‍ ചേര്‍ന്നാണ്.

എക്‌സ് മെന്‍ സീരീസിലൂടെ ശ്രദ്ധേയനായ ജാക്ക് ഹ്യൂ മാനാണ് ചിത്രത്തിലെ നായകന്‍.

ഹ്യൂ മാന് പുറമേ മിഷേല്‍ വില്ല്യംസ്, റിബേക്ക ഫെര്‍ഗൂസന്‍, സെന്‍ഡയ, സാക് എഫ്രോണ്‍, എന്നിവരും ചിത്രത്തിലെത്തുന്നു.

Top