മണി ഹീസ്റ്റ് അഞ്ചാം ഭാഗത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു

ലോകമെമ്പാടുമുള്ള ആരാധകര്‍ നെഞ്ചിലേറ്റിയ വെബ് സീരീസ് മണി ഹീസ്റ്റിന്റെ അഞ്ചാം ഭാഗം വരുന്നു. അലെക്‌സ് പിന സംവിധാനം ചെയ്ത ഈ സീരിസിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. രണ്ട് ഭാഗങ്ങളായിട്ടാണ് മണി ഹീസ്റ്റ് എത്തുക.മണി ഹീസ്റ്റിന്റെ അവസാന സീസണാകും ഇത്. ആദ്യ വോള്യം സെപ്റ്റംബര്‍ മൂന്നിനും രണ്ടാം വോള്യം ഡിസംബര്‍ മൂന്നിനുമാണ് റിലീസ് ചെയ്യുക.

അഞ്ച് എപ്പോസോഡുകള്‍ വീതമായിട്ടായിരിക്കും ഓരോ വോള്യവും. ഡേറ്റ് പ്രഖ്യാപിച്ചിട്ടുള്ള ടീസറും പുറത്തുവിട്ടിട്ടുണ്ട്. ഈ സീരിസ് ആദ്യം ഒരുക്കിയത് സ്‌പെയിനിലെ ആന്റിന 3 ചാനലിന് വേണ്ടിയായിരുന്നു. തുടര്‍ന്ന് ഈ സീരിസ് നെറ്റ്ഫ്‌ലിക്‌സ് ഏറ്റെടുത്തതോടെ ഇത് രണ്ട് സീസണുകളാക്കുകയായിരുന്നു. ഏറ്റവും ഒടുവിലത്തെ സീസണും നെറ്റ്ഫ്‌ലിക്‌സ് ഒറിജിനല്‍ സീരിസായി കഴിഞ്ഞ വര്‍ഷം സംപ്രേഷണം ചെയ്തു. അവസാന സീസണാണ് ഇപ്പോള്‍ പ്രേക്ഷകരിലേക്ക് എത്താനിരിക്കുന്നത്.

Top