റെഡ്മി നോട്ട് 10 എസ് മേയ് 13ന് അവതരിപ്പിക്കും

മുംബൈ: ഷാമിയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ റെഡ്മി നോട്ട് 10 എസ് ഈ മാസം 13 ന് ഇന്ത്യന്‍വിപണിയിലവതരിപ്പിക്കും. ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ ഷാമിയുടെ കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഈ മോഡലിന്റെ ആഗോള അവതരണം. റെഡ്മി നോട്ട് 10 എസിന്റെ വില ഇന്ത്യയില്‍ പ്രഖ്യാപിച്ചിട്ടില്ല.

6.43 ഇഞ്ച് ഡിസ്‌പ്ലെ, മീഡിയ ടെക് ഹീലിയോ പ്രോസസര്‍, 8ജിബി റാം,128 ജിബി സ്‌റ്റോറേജ്, 64 എംപി പ്രൈമറി ക്യാമറ, 13 എംപി സെല്‍ഫി ക്യാമറ, 5000 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണ് ഇതിലെ ഫീച്ചറുകള്‍.

Top