തെക്കന്‍ ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു

തിരുവനന്തപുരം: ശക്തമായ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. തിരുവനന്തപുരത്ത് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുണ്ട്. അതേസമയം, നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട് ഉണ്ട്.

ആലപ്പുഴ മുതല്‍ വയനാട് വരെ ഒന്‍പത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണുള്ളത്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറില്‍ തീവ്രത പ്രാപിക്കാനാണ് സാധ്യത. പതിനാറാം തീയതിയോടെ ന്യൂനമര്‍ദം ചുഴലിക്കാറ്റാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് വൈകിട്ടോടെ സഞ്ചാര പാതയില്‍ വ്യക്തത ഉണ്ടാകും. ഗുജറാത്ത് തീരത്ത് കരതൊടുമെന്നാണ് നിലവിലെ സൂചന.

 

Top