വിവാഹ രജിസ്‌ട്രേഷന്‌ ആധാര്‍ നിര്‍ബന്ധമാക്കാന്‍ ബി എസ് ചൗഹാന്‍ സമിതിയുടെ ശുപാര്‍ശ

MARRIAGE

ന്യൂഡല്‍ഹി: വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ ജസ്റ്റിസ് ബി എസ് ചൗഹാന്‍ അദ്ധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ.

വിവാഹ തട്ടിപ്പുകള്‍ തടയുന്നതിനും ഉപേക്ഷിക്കപ്പെട്ട സ്ത്രീകളുടെ ജീവനാംശം നിഷേധിക്കുന്നതും സംബന്ധിച്ച് ശാശ്വത പരിഹാരത്തിനായാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്നാണ് കമ്മീഷന്റെ വാദം.

ജനനം, മരണം, വിവാഹം എന്നിവ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കുന്നതിനെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച സമിതി തന്നെയാണ് ഇക്കാര്യത്തിലും ശുപാര്‍ശ ചെയ്തിരിക്കുന്നത്.

270 പേജുകളുള്ള റിപ്പോര്‍ട്ട് നിയമമന്ത്രി രവി ശങ്കര്‍ പ്രസാദിന് കമ്മീഷന്‍ സമര്‍പ്പിച്ചു. 30 ദിവസത്തിനുള്ളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കണമെന്നും ഇതില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

Top