കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന് കാരണം ജനങ്ങളുടെ അനാസ്ഥ- ഹർഷവർധന്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വ്യാപനം വീണ്ടും വര്‍ധിക്കുന്നതിന് കാരണം കൊവിഡ് പ്രതിരോധത്തില്‍ ജനങ്ങളുടെ അനാസ്ഥയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വർധന്‍. ഏതാനും ചില സംസ്ഥാനങ്ങളില്‍ സ്ഥിതി ആശങ്കാജനകമാണെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്തെ കൊവിഡ് കേസുകളില്‍ 85 ശതമാനവും അഞ്ച്-ആറ് സംസ്ഥാനങ്ങളിലാണ്. രോഗബാധ ഇവിടങ്ങളില്‍ ഉയര്‍ന്നു നില്‍ക്കാന്‍ കാരണം ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കല്‍ അടക്കമുള്ള വൈറസ് പ്രതിരോധ മാര്‍ഗങ്ങള്‍ വേണ്ടവിധം സ്വീകരിക്കാത്തതാണ് അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച പുറത്തുവിട്ട കണക്ക് പ്രകാരം 26291 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. നിലവില്‍ കോവിഡ് രോഗബാധയുടെ 78 ശതമാനവും മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കൊവിഡ് പ്രതിരോധത്തില്‍ സ്വീകരിച്ചുവന്ന പ്രതിരോധ നടപടികള്‍ അതേനിലയില്‍ പാലിക്കാനും ഹർഷവർധന്‍ ആവശ്യപ്പെട്ടു.

Top