പലിശനിരക്ക് 0.25 ശതമാനം കുറച്ച് റിസര്‍വ് ബാങ്കിന്റെ വായ്പാ നയം

ന്യൂഡല്‍ഹി: അടിസ്ഥാന പലിശനിരക്ക് കുറച്ച് റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു.

പലിശനിരക്ക് 0.25 ശതമാനം ആണ് കുറച്ചിരിക്കുന്നത്.

റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് ആറു ശതമാനമാക്കിയപ്പോള്‍ റിവേഴ്‌സ് റിപ്പോ 5.75 ശതമാനമാക്കുകയും ചെയ്തു. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

പലിശനിരക്കു കുറച്ചതോടെ ഭവന, വാഹന വായ്പാ നിരക്കുകള്‍ കുറയാന്‍ സാധ്യതയുണ്ട്.

Top