വായ്പ ക്രമീകരിക്കാന്‍ വീണ്ടും അവസരം നല്‍കി ആര്‍ബിഐ

മുംബൈ: വ്യക്തികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും വായ്പ ക്രമീകരിക്കാന്‍ വീണ്ടും അവസരം നല്‍കി ആര്‍ബിഐ. കോവിഡിന്റെ രണ്ടാംതരംഗത്തില്‍ ഇന്ത്യ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ആര്‍ബിഐ വീണ്ടും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഫലമായാണ് വായ്പ ക്രമീകരിക്കാന്‍ ആര്‍ബിഐ അവസരം നല്‍കിയത്. മൊറട്ടോറിയത്തിന് സമാനമായ പദ്ധതിയല്ലെങ്കിലും വായ്പ പുനഃക്രമീകരിക്കാനുള്ള അവസരം വ്യക്തികള്‍ക്കും വ്യാപാരികള്‍ക്കും ലഭിക്കും.

വായ്പാ തിരിച്ചടവ് കാലാവധി രണ്ടുവര്‍ഷംവരെ നീട്ടാനുള്ള പദ്ധതിയും ഈ പ്രകാരം അനുവദിക്കും. നിഷ്‌ക്രിയ ആസ്തിവിഭാഗത്തിലേയ്ക്ക് വായ്പകളെ ഉള്‍പ്പെടുത്താനും പാടില്ല.അപേക്ഷ ലഭിച്ച് 90 ദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച് തീരുമാനമെടുക്കണമെന്നും ബാങ്കുകളോടും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോടും ആര്‍ബിഐ നിര്‍ദേശിച്ചു.രണ്ടാംഘട്ട നടപടികളുടെ ഭാഗമായി വ്യക്തികള്‍, ചെറുകിട വ്യാപാരികള്‍, സൂക്ഷമ ഇടത്തരം സംരംഭങ്ങള്‍ എന്നിവയ്ക്ക് വായ്പ പുനക്രമീകരിക്കാന്‍ അവസരം ലഭിക്കും. 25 കോടി രൂപവരെ വായ്പയുള്ളവര്‍ക്കായി ഈ ആനുകൂല്യം ഉയര്‍ത്തിയിട്ടുണ്ട്.

Top