വായ്പയെടുത്ത് ബാധ്യത വരുത്തിയ 40 കമ്പനികളുടെ വിവരങ്ങള്‍ പുറത്ത് വിടാനൊരുങ്ങി ആര്‍ബിഐ

ന്യൂഡല്‍ഹി: കിട്ടാക്കടം വരുത്തിയ 40 കമ്പനികളുടെ പേരു വിവരങ്ങള്‍ കൂടി പുറത്ത് വിടാനൊരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

രണ്ടാം ഘട്ടമാണ് ആര്‍ ബി ഐയുടെ ഈ പുറത്തു വിടല്‍.

വീഡിയോകോണ്‍, കാസ്‌ടെക്‌സ് ടെക്‌നോളജീസ്, വിസ സ്റ്റീല്‍, ജെഎസ്പിഎല്‍ തുടങ്ങിയ കമ്പനികളാണ് ബാങ്കുകള്‍ക്ക് വന്‍ ബാധ്യത വരുത്തിയിട്ടുള്ളത്.

പട്ടികയിലുള്ള കമ്പനികളിലേറെയും ഇന്‍ഫ്ര, പവര്‍ സെക്ടറുകളിലുള്ളവയാണ്. സെപ്റ്റംബറിലാകും കമ്പനികളുടെ പേര് വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടുക.

3,000 കോടി രൂപമുതല്‍ 50,000 കോടി രൂപവരെയാണ് ഈ കമ്പനികള്‍ വരുത്തിയിട്ടുള്ള ബാധ്യത.

നിലവില്‍ രാജ്യത്തെ ബാങ്കുകള്‍ക്ക് 8 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമായുള്ളത്.

Top