ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ആര്‍ബിഐ സ്വര്‍ണം വാങ്ങി

ന്യൂഡല്‍ഹി: ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ ബി ഐ) സ്വര്‍ണം വാങ്ങി. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 8.46 ടണ്‍ സ്വര്‍ണമാണ് റിസര്‍വ്വ് ബാങ്ക് വാങ്ങിയത്. കൃത്യമായി പറഞ്ഞാല്‍ വാങ്ങിയത് 8,460 കിലോഗ്രാം സ്വര്‍ണമാണ് വാങ്ങിയത്. 2018 ജൂണ്‍ 30ലെ കണക്കുപ്രകാരം 566.23 ടണ്‍ സ്വര്‍ണമാണ് ആര്‍ബിഐയുടെ കരുതല്‍ ശേഖരത്തിലുള്ളത്.

2017 ജൂണ്‍ 30ന് 557.77 ടണ്‍ ആയിരുന്നു റിസര്‍വ്വ് ബാങ്കിന്റെ കൈവശം ഉണ്ടായിരുന്നത്. ഈയിടെ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് സ്വര്‍ണശേഖരത്തിന്റെ വിവരം ആര്‍ബിഐ വ്യക്തമാക്കിയിട്ടുള്ളത്. ഇതിനുമുമ്പ് 2009ലാണ് ഐഎംഎഫില്‍നിന്ന് 200 ടണ്‍ സ്വര്‍ണം ആര്‍ബിഐ സ്വന്തമാക്കിയത്.

Top