ഗുജറാത്തില്‍ അമ്മയെ ബലാത്സംഗം ചെയ്ത ഇരുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍

rape-sexual-abuse

അഹമ്മദാബാദ്: ഗുജറാത്ത് പലന്‍പുരിലെ പഠാന്‍ പട്ടണത്തില്‍ ഇരുപത്തിരണ്ടുകാരനായ മകന്‍ അമ്മയെ ബലാത്സംഗം ചെയ്തു. അശ്ലീല സിനിമകള്‍ സ്ഥിരമായി കാണുന്ന യുവാവ് 46കാരിയായ അമ്മയെയാണ് ബലാത്സംഗം ചെയ്തത്. വീടിനുള്ളില്‍ ഉറങ്ങി കിടക്കുകയായിരുന്ന അമ്മയെ വായ്‌പൊത്തിയാണ് മകന്‍ ബലാത്സംഗം ചെയ്തത്. വെള്ളം കുടിക്കാനെന്ന വ്യാജേന മുറിയിലെത്തിയ പ്രതി സ്വന്തം അമ്മയോട് അതിക്രമം കാണിക്കുകയായിരുന്നു.

അമ്മയുടേയും 20കാരിയായ സഹോദരിയുടെയും മുന്നില്‍ വെച്ച് അശ്ലീല വീഡിയോകള്‍ യുവാവ് കാണുമായിരുന്നു. മുമ്പ് പല തവണ തന്നോട് മകന്‍ ലൈംഗിക ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നെന്നും അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിന് ശേഷം വലിയ മാനസികാഘാതം നേരിട്ടതിനാല്‍ ആദ്യം സംഭവം പുറത്ത് പറഞ്ഞിരുന്നില്ലെന്നും, പിന്നീട് ഭര്‍ത്താവിനോട് പറയുകയും ഭര്‍ത്താവ് മൂത്ത മകനെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കാന്‍ ഇവര്‍ തയ്യാറായത്. ബലാത്സംഗ കുറ്റത്തിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Top