എംപിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്ന ബില്‍ രാജ്യസഭ പാസാക്കി

rajyasabha

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങളുടേയും മന്ത്രിമാരുടേയും ശമ്പളവും അലവന്‍സുകളും വെട്ടിക്കുറയ്ക്കുന്നത് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കി. ചൊവ്വാഴ്ച ഈ ബില്‍ ലോക്‌സഭയും പാസാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അസാന്നിധ്യത്തില്‍ ആഭ്യന്തര സഹമന്ത്രിയാണ് രാജ്യസഭയില്‍ ബില്‍ അവതരിപ്പിപ്പിച്ചത്.

കോണ്‍ഗ്രസ്, ബിജെഡി തുടങ്ങി പ്രതിപക്ഷ നിരയിലെ എല്ലാ എംപിമാരും ബില്ലിനെ പിന്തുണച്ചു. എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് നിര്‍ത്തലാക്കിയത് പുനസ്ഥാപിക്കണമെന്നും എംപിമാര്‍ ആവശ്യപ്പെട്ടു.

70 ശതമാനം അംഗങ്ങളും ശമ്പളത്തെ ആശ്രയിക്കുന്നുണ്ട്. എങ്കിലും ബില്ലിനെ അംഗീകരിക്കുന്നുവെന്നും പ്രതിപക്ഷ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. വികസന പദ്ധതികള്‍ നടപ്പാക്കാന്‍ എംപിഎല്‍ഡി ഫണ്ട് പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ ഒരു വര്‍ഷത്തേക്കുള്ള ശമ്പളമാകും വെട്ടിക്കുറയ്ക്കുക. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സിന് ഏപ്രില്‍ ആദ്യവാരം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ അംഗീകാരമായിരുന്നു.

Top