കനത്ത മഴ ; ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി-20 മല്‍സരം ഉപേക്ഷിച്ചു

ധര്‍മ്മശാല : കനത്ത മഴയെ തുടര്‍ന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി-20 മല്‍സരം ഉപേക്ഷിച്ചു. ധര്‍മ്മശാലയിലെ ഹിമാചല്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ കനത്ത മഴ തുടരുന്നതിനാല്‍ ടോസ് പോലും ഇടാനായില്ല.

കനത്ത മഴയില്‍ സ്റ്റേഡിയത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ കളി നടത്താനാകില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് മല്‍സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഈ മാസം 18, 22 തീയതികളിലാണ് ട്വന്റി20 പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങള്‍.

Top