മഴ ശക്തമാകുന്നു; സംസ്ഥാനത്ത് 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു. 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യപിച്ചിട്ടുണ്ട്. പത്തനംതിട്ട, തൃശൂര്‍, പാലക്കാട, മലപ്പുറം, കോഴിക്കോട, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

വടക്കന്‍ കേരളത്തില്‍ അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴ തുടരും. പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്പെടുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും കനത്തമഴ കിട്ടുന്നത്.

Top