റെയില്‍വേ ട്രാക്കില്‍ കല്ല് നിരത്തി വെച്ചു; രണ്ട് കുട്ടികളെ പൊലീസ് പിടികൂടി

കൊച്ചി: വളപട്ടണത്ത് റെയില്‍വേ ട്രാക്കില്‍ കല്ല് നിരത്തി വെച്ച സംഭവത്തില്‍ രണ്ട് കുട്ടികളെ പൊലീസ് പിടികൂടി.സംഭവത്തില്‍ രണ്ട് കുട്ടികളെ പൊലീസ് പിടികൂടി.ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. റെയില്‍വേ ട്രാക്കുകളില്‍ പൊലീസിന്റെ പരിശോധന ശക്തമായി നടന്നു വരികെയാണ്. ഇതിനിടെയാണ് സംഭവം ഉണ്ടായത്.

വളപട്ടണം പൊലീസ് ആണ് കുട്ടികളെ പിടികൂടിയത്. ഇന്ന് രാവിലെയാണ് കുട്ടികള്‍ ട്രാക്കില്‍ കല്ല് വച്ചത്. ഈ സമയം പട്രോളിങ്ങ് നടത്തുകയായിരുന്ന പൊലീസാണ് കുട്ടികളെ റെയില്‍വേ ട്രാക്കില്‍ കണ്ടത്. സംഭവത്തില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ സ്ഥിരം നടന്നുവരുന്നതായി പൊലീസ് പറയുന്നു. നേരത്തെയും കണ്ണൂര്‍ കാസര്‍ഗോഡ് പാതകളിലെ വിവിധ ഇടങ്ങളില്‍ കല്ലുകളും ഇരുമ്പ് കമ്പികളും ക്ലോസറ്റ് കഷ്ണങ്ങള്‍ പോലും റെയില്‍വേ ട്രാക്കിന് മുകളില്‍ വയ്ക്കുന്ന സാഹചര്യമുണ്ടെന്നും പൊലീസ് പറയുന്നു.

Top