നടനും നിര്‍മാതാവുമായ വിശാലിന്റെ ഓഫീസില്‍ ജിഎസ്ടി ഇന്റലിജന്‍സിന്റെ റെയ്ഡ്

ചെന്നൈ: നടനും നിര്‍മാതാവുമായ വിശാലിന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്.

ചെന്നൈ വടപളനിയിലുള്ള താരത്തിന്റെ ഫിലിം ഫാക്ടറി എന്ന കമ്പനിയുടെ ഓഫീസില്‍ ജിഎസ്ടി ഇന്റലിജന്‍സാണ് റെയ്ഡ് നടത്തിയത്.

വിശാലിന്റെ ഏറ്റവും പുതിയ ചിത്രമായ തുപ്പറിവാളനുമായി ബന്ധപ്പെട്ട് കൃത്യമായി ജിഎസ്ടി രേഖകള്‍ സൂക്ഷിച്ചിട്ടുണ്ടോ എന്ന് പരിശോധിയ്ക്കുന്നതിനായിട്ടാണ് റെയ്ഡ്.

വിനോദമേഖലയിലെ ഉയര്‍ന്ന ജിഎസ്ടിയ്ക്കും അധിക പ്രാദേശിക നികുതിയ്ക്കുമെതിരെ ശക്തമായ വിമര്‍ശനം വിശാലും നടികര്‍ സംഘവും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലും ഉന്നയിച്ചിരുന്നു.

Top