യുഎഇയിലെ പൊതു സ്വകാര്യ മേഖലകള്‍ക്ക് ഹിജ്‌റ വര്‍ഷാരംഭത്തിന് അവധി പ്രഖ്യാപിച്ചു

ദുബൈ: യുഎഇയിലെ പൊതു സ്വകാര്യ മേഖലകള്‍ക്ക് ഹിജ്‌റ വര്‍ഷാരംഭത്തിന് അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 12 വ്യാഴാഴ്ചയായിരിക്കും ഈ വര്‍ഷത്തെ അവധി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‌സസും യുഎഇ മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയവുമാണ് അവധി ദിനം പ്രഖ്യാപിച്ചത്.

ഹിജ്‌റ കലണ്ടര്‍ അനുസരിച്ച് വര്‍ഷത്തിലെ അവസാന മാസം ദുല്‍ഹജ്ജും തൊട്ടടുത്ത വര്‍ഷത്തെ ആദ്യ മാസം മുഹറവുമാണ്. ദുല്‍ഹജ്ജ് മാസത്തില്‍ 30 ദിവസവും പൂര്‍ത്തിയാവുകയാണെങ്കില്‍ ഈ വര്‍ഷം ഓഗസ്റ്റ് 10 ചൊവ്വാഴ്ചയായിരിക്കും മുഹറം ഒന്ന്.

എന്നാല്‍ ദുല്‍ഹജ്ജ് മാസത്തില്‍ 29 ദിവസം മാത്രമേ ഉണ്ടാവുകയുള്ളൂവെങ്കില്‍ ഓഗസ്റ്റ് 9, തിങ്കളാഴ്ചയായിരിക്കും മുഹറം ഒന്ന്. മാസപ്പിറവി കാണുന്നത് അനുസരിച്ചാണ് ഇത് സ്ഥിരീകരിക്കുന്നത്.

Top