വിറ്റഴിക്കുന്ന സ്വത്ത് രാജ്യത്തിന്റേതാണ്; ബി.ജെ.പിയുടേയോ മോദിയുടേയോ അല്ലെന്ന് മമത

കൊല്‍ക്കത്ത: രാജ്യത്തിന്റെ പൊതുസ്വത്ത് കുത്തകകള്‍ക്ക് കൈമാറി ആറുലക്ഷം കോടി രൂപ സമാഹരിക്കാന്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിക്കെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. രാജ്യത്തിന്റെ സ്വത്തുവകകള്‍ വില്‍ക്കാനുള്ള ഗൂഢതന്ത്രമാണിതെന്നും ഈ ആസ്തികളൊക്കെ രാജ്യത്തിന്റേതാണ് അല്ലാതെ പ്രധാനമന്ത്രി മോദിയുടേതോ ബിജെപിയുടെയോ വകയല്ലെന്നും മമത പറഞ്ഞു. തീരുമാനം ഞെട്ടിപ്പിക്കുന്നതും ദൗര്‍ഭാഗ്യകരവുമാണെന്നും അവര്‍ പ്രതികരിച്ചു.

ആസ്തികള്‍ വിറ്റ് സ്വരൂപിക്കുന്ന പണം തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരേ ഉപയോഗിക്കുമെന്നും അവര്‍ ആരോപിച്ചു. രാജ്യത്തിന്റെ സ്വത്തുവകകള്‍ അവരുടെ ഇഷ്ടങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കുമനുസരിച്ച് വില്‍ക്കാന്‍ കഴിയില്ലെന്നും പറഞ്ഞ മമത ജനവിരുദ്ധമായ തീരുമാനത്തിനെതിരേ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി ചെറുക്കുമെന്നും അറിയിച്ചു.

Top