‘പുലിമട’യിലെ പ്രൊമോ ഗാനം പുറത്തിറങ്ങി

ജോജു ചിത്രം ‘പുലിമട’ യിലെ പ്രൊമോ ഗാനം പുറത്തിറങ്ങി. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. പ്രശസ്ത റാപ് ഗായകരായ ഡബ്‌സി, ജഹാന്‍, സാറ റോസ് ജോസഫ് എന്നിവര്‍ ആലപിച്ച ‘മട ട്രാന്‍സ്’ എന്ന റാപ്പ് ഗാനമാണ് റിലീസായിരിക്കുന്നതല്. ‘മലബാറി ഗ്യാങ്’ ഗാനം ആലപിച്ച ഡബ്സിയുടെ ‘മട ട്രാന്‍സ്’ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറി കഴിഞ്ഞു.

ജോജു ജോര്‍ജ്, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘പുലിമട’. എ കെ സാജനാണ് ചിത്രത്തിന്റെ തിരക്കഥ, സംവിധാനം നിര്‍വ്വഹിക്കുന്നത്. വ്യത്യസ്തമായൊരു കഥാപശ്ചാത്തലവുമായി എത്തിയ പുലിമട അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന സിനിമ തന്നെയാണ്.

ആദ്യ ഭാഗം കോമഡിയും രണ്ടാം ഭാഗം ത്രില്ലറും ആണ് ചിത്രം. ജോജുവിന്റെ നിറഞ്ഞാട്ടം തന്നെയായിരുന്നു ‘പുലിമട’ വിന്‍സെന്റ് എന്ന കഥാപാത്രം. ഐശ്വര്യ രാജേഷ്, ചെമ്പന്‍ വിനോദ്, ലിജോ മോള്‍, ജാഫര്‍ ഇടുക്കി, ജോണി ആന്റണി, ജിയോ ബേബി, കൃഷ്ണപ്രഭ, അബിന്‍ ബിനോ, പൗളി വത്സന്‍, സോനാ നായര്‍, ജോളി ചിറയത്, ഷിബില, ബാലചന്ദ്ര മേനോന്‍, അബു സലിം എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. ഇങ്ക് ലാബ് സിനിമാസ് & ലാന്‍ഡ് സിനിമാസ്, അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ രാജേഷ് ദാമോദരന്‍ – സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇഷാന്‍ ദേവ് ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. അനില്‍ ജോണ്‍സണ്‍ ആണ് പശ്ചാത്തല സംഗീതം.

Top