സിനിമ സാങ്കേതിക പ്രവർത്തകർ ഒരേ സമയം ഒന്നിൽ കൂടുതൽ സിനിമകളിൽ ജോലി ചെയ്യരുത്; പ്രൊഡ്യൂസെഴ്സ് അസോസിയേഷൻ

ലയാളം ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവർത്തകർ ഒരേ സമയം ഒന്നിൽ അധികം സിനിമയിൽ ജോലി ചെയ്യരുത് എന്ന നിർദ്ദേശവുമായി പ്രൊഡ്യൂസെഴ്സ് അസോസിയേഷൻ.

ഒന്നില്‍ കൂടുതല്‍ സിനിമയില്‍ ജോലി ചെയ്യുന്നത് മറ്റുള്ളവരുടെ തൊഴില്‍ അവസരത്തെ ബാധിക്കുമെന്നും കൊവിഡ് കാലത്ത് കൂടുതല്‍ തൊഴില്‍ സാധ്യത ഉണ്ടാക്കണമെന്നും അസോസിയേഷന്‍ പറയുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്ക് കത്ത് അയച്ചു. വിഷയം ചര്‍ച്ച ചെയ്യുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ അറിയിച്ചിട്ടുണ്ട്.

നേരത്തെ പുതിയ നായക നടന്‍മാരുടെ ഡേറ്റ് കിട്ടുന്നില്ലെന്ന പരാതിയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിര്‍വ്വാഹക സമിതി അംഗം അനില്‍ തോമസ് രംഗത്തെത്തിയിരുന്നു. ഇടയ്‌ക്കെങ്കിലും പുറത്തുള്ള നിര്‍മ്മാതാക്കള്‍ക്ക് ഡേറ്റ് നല്‍കണമെന്നും അനില്‍ തോമസ് പറഞ്ഞിരുന്നു.

ഒരേ സമയം ഒന്നിലേറെ സിനിമകളില്‍ ജോലി ചെയ്യുന്ന സാങ്കേതിക പ്രവര്‍ത്തകരുണ്ട്. ഒരു സമയം പരമാവധി രണ്ട് സിനിമയെന്ന് നിശ്ചയിക്കുകയും കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള അവസരം ഒരുക്കണമെന്നും അനില്‍ തോമസ് ആവശ്യപ്പെട്ടിരുന്നു.

Top